പി.എഫ് നിങ്ങൾക്ക് അരികെ അദാലത്ത്
Wednesday 17 December 2025 1:45 AM IST
കോട്ടയം : തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷനും ചേർന്ന് സംഘടിപ്പിക്കുന്ന 'പി.എഫ് നിങ്ങൾക്കരികെ' പരാതി പരിഹാര ബോധവത്കരണ അദാലത്ത് 29 ന് രാവിലെ 9 മുതൽ ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
പരാതികൾ കോട്ടയം പി.എഫ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 22നകം നൽകണം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാം. 29 ന് നേരിട്ട് നൽകുന്ന പരാതികളും സ്വീകരിക്കും. ഫോൺ: 04812300937.