കാറ്റിൽകെയർ  വർക്കർ ഒഴിവ്

Wednesday 17 December 2025 12:45 AM IST

കോട്ടയം : ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ വനിതാ കാറ്റിൽ കെയർ വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മാഞ്ഞൂർ ബ്ലോക്ക് പരിധിയിൽ താമസക്കാരായ 18-45 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 26 ന് വൈകിട്ട് അഞ്ചിന് മുൻപായി മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ലഭിക്കണം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. അഭിമുഖം കോട്ടയം ഈരയിൽക്കടവിലുള്ള ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ 31 ന് നടക്കും. ഫോൺ : 04812562768.