കുളമ്പുരോഗ, ചർമ്മ മുഴ  പ്രതിരോധ കുത്തിവയ്പ്പ്

Wednesday 17 December 2025 12:46 AM IST

കോട്ടയം: കന്നുകാലികളിലുണ്ടാകുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴയ്ക്കും എതിരേയുള്ള സൗജന്യ കുത്തിവയ്പ്പ് യജ്ഞം ഡിസംബർ 17 ന് ആരംഭിക്കും. 30 പ്രവൃത്തിദിവസങ്ങളിലായാണ് കുത്തിവയ്പ്പ് യജ്ഞം നടപ്പാക്കുന്നത്. നാലു മാസത്തിനു മുകളിൽ പ്രായമുള്ള പശു, കാള, എരുമ, പോത്ത് എന്നിവയ്ക്കാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. ജില്ലയിൽ 140 സ്‌ക്വാഡുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കുളമ്പരോഗത്തിനും ചർമ്മ മുഴരോഗത്തിനും പ്രതിരോധ കുത്തിവയ്പ്പാണ് ഏക നിയന്ത്രണ മാർഗം. പ്രതിരോധ കുത്തിവയ്പ്പ് ചെയ്തതിനുള്ള അടയാളമായി ഉരുക്കളുടെ ചെവിയിൽ ടാഗും ഘടിപ്പിക്കും.