ക്രിസ്മസ് ആഘോഷം

Wednesday 17 December 2025 1:46 AM IST

തിരുവനന്തപുരം: ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചു. വെള്ളയമ്പലം സെന്റ് തെരേസ ഒഫ് ലീസിയക്‌സ് ലത്തീൻ പള്ളി വികാരി ഫാ.ജസ്റ്റിൻ ജൂഡ് ക്രിസ്‌മസ് സന്ദേശം നൽകി. സംഗീതവിഭാഗം അംഗങ്ങൾ കരോൾ‌ ഗാനങ്ങൾ ആലപിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്‌ തോംസൺ ലോറൻസ്,ഡോ.മുരളിധരൻ നായർ,സരിത സി.ബാബു,ശ്രുതി ഗോപി,ഗിരിപ്രസാദ്,ചന്ദ്രലേഖ തുടങ്ങിയവർ നേതൃത്വം നൽകി.