വാർഷിക പൊതുയോഗം
Wednesday 17 December 2025 1:46 AM IST
പൂവാർ:നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ ഡെവലപ്പ്‌മെന്റ് സൊസൈറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് വി.എസ് സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജെ.ഡാളി അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ വി.എസ് പ്രേമകുമാരൻ നായർ, വി.അനിൽകുമാർ,വി.മഹിപാൽ,ആർ.എസ്.സുജിത റാണി,കെ.അമ്മിണിക്കുട്ടി,എസ്.ബി ജോബിൻ,മുതിർന്ന സഹകാരി എൻ.അയ്യപ്പൻനായർ,അഡ്വൈസർ കെ.ബാബു,എ ക്ലാസ് അംഗങ്ങൾ,സൊസൈറ്റി ജീവനക്കാരായ അനന്ദു.എസ്.നായർ,റെജി ജോർജ്,ഹരി നന്ദൻ,പിച്ചി തുടങ്ങിയവർ പങ്കെടുത്തു.