പുരസ്കാര സമർപ്പണം
Wednesday 17 December 2025 1:01 AM IST
തിരുവനന്തപുരം: ഇഗ്നിസ് കേരളയുടെ ആഭിമുഖ്യത്തിൽ 'വർത്തമാനകാലത്തെ സാമൂഹ്യ സന്നദ്ധ പ്രവർത്തനം കാഴ്ചപ്പാടുകൾ, സമീപനം, വെല്ലുവിളികൾ' എന്ന വിഷയത്തിൽ സിമ്പോസിയവും ശ്രേഷ്ഠ മാനവ പുരസ്‌കാര സമർപ്പണവും സംഘടിപ്പിക്കും. 20ന് വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടക്കുന്ന സിമ്പോസിയം ദേവസം ബോർഡ് പ്രസിഡന്റും ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
കേരള ജെസ്വിറ്റ് സൊസൈറ്റി മുൻ പ്രൊവിൻഷ്യൽ ഫാ.ജോസഫ് പുളിക്കൽ എസ്.ജെ അദ്ധ്യക്ഷത വഹിക്കും.