'കൂടെ പോരും' ചത്താ പച്ച ടൈറ്റിൽ ട്രാക്ക്
ശങ്കർ- എഹ്സാൻ- ലോയ് യുടെ ആദ്യ മലയാള ചിത്രം
സംഗീത മാന്ത്രികരായ ശങ്കർ- എഹ്സാൻ - ലോയ് യുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം ‘ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസ്’ ടൈറ്റിൽ ട്രാക്ക് പുറത്ത്. കൊച്ചിയുടെ തെരുവുകളിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നതുപോലെ തന്മയത്വവും കുസൃതിയും എന്നാൽ മൂർച്ചയുമുള്ളതാണ് ടൈറ്റിൽ ട്രാക്ക്. വിനായക് ശശികുമാർ എഴുതിയ വരികൾ കൊച്ചിയുടെ തെരുവ് ഭാഷയിലേക്കും താളത്തിലേക്കും ഒട്ടും മടിക്കാതെ ചാഞ്ഞ് നിൽക്കു ന്നു. കേൾവിക്കാർക്ക് വെറുതേ കേട്ടിരിക്കാൻ മാത്രമല്ല, ഏറ്റുപാടി നടക്കാനും തോന്നുന്ന, അടുത്ത ട്രെൻഡിംഗ് ചാർട്ടിലേക്ക് കൂടെ കടക്കാൻ പാകത്തിലുമാണ് . “മലയാളം ഒരുപാട് പ്രത്യേകത ഉള്ള ഒരു ഭാഷയാണ്. അതുകൊണ്ട് തന്നെ ആ ഒരു പ്രോസസ് ഒരുപാട് ആസ്വദിച്ചു.” എന്നാണ് ഗാനത്തിന്റെ റിലീസിനോടനുബന്ധിച്ച് ശങ്കർ–എഹ്സാൻ –ലോയ് യുടെ പ്രതികരണം. ചത്താ പച്ച’യിൽ സംഗീതത്തിന് നിർണായക സ്ഥാനമുണ്ട്. സംഗീതാവകാശം ടി-സീരീസ് സ്വന്തമാക്കി. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ,ഇഷാൻ ഷൗഖത്ത് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിതേഷ് ആന്റ് രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് നിർമ്മാണം. ജനുവരിയിൽ റിലീസ് ചെയ്യും.