ചരമ വാർഷിക അനുസ്മരണം
Tuesday 16 December 2025 7:52 PM IST
കണ്ണൂർ: കേരള ദിനേശ് ബീഡി സഹകരണ സംഘങ്ങളുടെ ശിൽപിയും സാരഥിയുമായിരുന്ന ജി.കെ.പണിക്കർ ചരമ വാർഷിക അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും ഇന്ന് രാവിലെ 10.30ന് ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിൽ നടക്കും.എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ ദിനേശ് ബീഡി തൊഴിലാളികളുടേയും ജീവനക്കാരുടേയും മക്കൾക്കാണ് എൻഡോവ്‌മെന്റ് .മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനവും എൻഡോവ്‌മെന്റ് വിതരണവും നിർവ്വഹിക്കും.ദിനേശ് ചെയർമാൻ എം.കെ.ദിനേശ് ബാബു അദ്ധ്യക്ഷത വഹിക്കും.കേരള ദിനേശ് ഡയറക്ടർ പി.കമലാക്ഷൻ അനുസ്മരണ ഭാഷണം നടത്തും.കെ.പി.സഹദേവൻ ,പലേരി മോഹനൻ ,പി.പി.കൃഷ്ണൻ ,കെ.പി.രമേശൻ ,പി.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.