ചമതച്ചാൽ പള്ളിയിൽ തിരുനാളിന് കൊടിയേറി
Tuesday 16 December 2025 7:55 PM IST
പയ്യാവൂർ: ചമതച്ചാൽ വിശുദ്ധ എസ്തപ്പാനോസ് തീർത്ഥാടന പള്ളിയിൽ പതിനൊന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ജിബിൽ കുഴിവേലിൽ കൊടിയേറ്റി. നൊവേന, പരിശുദ്ധ കുർബാന, പരേതസ്മരണ എന്നിവക്ക് ഫാ.ജോസ് വട്ടുകുളത്തിൽ കാർമികത്വം വഹിച്ചു. ഇന്നു മുതൽ 23 വരെ വൈകുന്നേരം 4 മുതൽ ആരാധന, കുമ്പസാരം, നൊവേന, പരിശുദ്ധ കുർബാന എന്നിവയുണ്ടായിരിക്കും. ഫാ.മാണി ആട്ടേൽ, ഫാ.ബിബിൻ അഞ്ചെമ്പിൽ, ഫാ.ജേക്കബ് മൂരിക്കുന്നേൽ, ഫാ.ടോം പുത്തൻപുരയ്ക്കൽ, ഫാ.സൈജു മേക്കര, ഫാ.തോമസ് വട്ടക്കാട്ട്, ഫാ.ജോമി പതീപ്പറമ്പിൽ, ഫാ.ജിക്കു തൈത്തയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.26ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ റാസക്ക് ഫാ.ജിസ്‌മോൻ മരങ്ങാലിൽ മുഖ്യകാർമികത്വം വഹിക്കും.