വിദ്യാർത്ഥികൾ ഏറ്റുമുട്ടി,​ ഒരാൾക്ക് മൂക്കിന് പരിക്ക്

Wednesday 17 December 2025 12:02 AM IST

കുമരകം : സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പ്ലസ് ടു വിദ്യാർത്ഥിയുടെ മൂക്കിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നോടെ കാഞ്ഞിരം ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പറയുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് പ്ലസ്ടു വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. കുമരകം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.