മുഹ്‌യുദ്ദിൻ ജുമാ മസ്ജിദ് തുറന്നു

Tuesday 16 December 2025 8:02 PM IST

വെള്ളിക്കോത്ത് : നവീകരിച്ച വെള്ളിക്കോത്ത് മുഹ്‌യിദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ നിർവഹിച്ചു . ഖത്തീബ് അബ്ദുല്ല അശ് റഫി മാടക്കൽ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് അസൈനാർ ഹാജി മുഖ്യാതിഥിയായി. സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ ഫൈസി മനക്കോട്, അബ്ദുല്ല ദാരിമി തോട്ടം, ഉബൈദ് റിസ്‌വി ഇരിയ, കുഞ്ഞഹമ്മദ് ഹാജി പാലക്കി, കെ.ഇ.എ ബക്കർ, കെ.യു.ദാവൂദ് ഹാജി, തായൽ അബ്ദുൽ റഹ്മാൻഹാജി അലി ചിറകുണ്ട്, മൂസ വെള്ളിക്കോത്ത്, അസീസ് വെള്ളിക്കോത്ത്, ഹംസ മുസ്ലിയാർ, ആഷിക് അശ് റഫി,ജാതിയിൽ ഹസൈനാർ, ഗദ്ദാഫി മൂലക്കണ്ടം,എന്നിവർ സംസാരിച്ചു.മൊയ്തു ഹാജി കൊടവലം സ്വാഗതവും അബ്ദുൽ ഹമീദ് കൊളവയൽ നന്ദിയും പറഞ്ഞു.