കുടിയാൻമല ഹൈസ്‌കൂൾ സുവർണ ജൂബിലി
Tuesday 16 December 2025 8:05 PM IST
പയ്യാവൂർ:കുടിയാൻമല മേരി ക്യൂൻസ് ഹൈസ്‌കൂളിന്റെ സുവർണ ജൂബിലി ജനുവരി 8,9 തീയതികളിൽ ആഘോഷിക്കും. എട്ടിന് സ്‌കൂൾ വാർഷികവും അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും സുവർണ ജൂബിലി സ്മാരകമായി നിർമിക്കുന്ന സ്‌കൂൾ കമാനം, ഗേറ്റ് എന്നിവയുടെ ഉദ്ഘാടനവും നടത്തും. സ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികളാണ് കമാനം നിർമിച്ച് നൽകുന്നത്. ജനുവരി 9ന് ജൂബിലി ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടക്കും. ജൂബിലി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി സ്‌കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ചെയർമാനായും പ്രധാനാദ്ധ്യാപകൻ സുനിൽ ജോസഫ് ജനറൽ കൺവീനറായും ബിജു ഫ്രാൻസിസ് കിഴക്കയിൽ ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്ററായും പത്തംഗ കോർ കമ്മിറ്റിയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. സുവർണ ജൂബിലി ലോഗോ, പോസ്റ്റർ പ്രകാശനം 18ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.