രാമചന്ദ്രറാവു സ്ക്കൂളിൽ 6 പദ്ധതികൾ

Tuesday 16 December 2025 8:08 PM IST

കാഞ്ഞങ്ങാട് : കീക്കാൻ രാമചന്ദ്രറാവു മെമ്മോറിയൽ ഗവ.യു.പി. സ്കൂളിൽ അക്കാഡമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ 6 പദ്ധതികൾ തുടങ്ങിയതായി പ്രധാനാദ്ധ്യാപകൻ കെ.എം.ദിലീപ് കുമാർ അറിയിച്ചു. ഒപൈതൃകം പൂച്ചക്കാട് ഒരുക്കിയ സ്മാർട്ട് ക്ളാസ് റൂം യു.എ.ഐ കമ്മിറ്റി മുൻ പ്രസിഡന്റ് രാജൻ പൂച്ചക്കാടും ഓർമ ക്ലാസ്മേറ്റ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരുക്കിയ സ്മാർട്ട് ക്ലാസ് മുറി കൂട്ടായ്മയുടെ ടീമംഗങ്ങളും ബോയ്സ് ടോയ്ലറ്റ് ഇലക്ട്രിഫിക്കേഷൻ എസ്.എം.സി ചെയർമാൻ സതീഷ് കാവടിയും ജൈവവൈവിധ്യ ഉദ്യാനം ടീം വൃന്ദാവനയും പ്രീ പ്രൈമറിക്കുള്ള സ്മാർട്ട് ടി.വി റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ കെ.വി കൃഷ്ണനും അടുക്കളയുടെ പെയിന്റിംഗ് കെ.എച്ച് ഷറഫുദ്ദീനും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രശാന്ത അദ്ധ്യക്ഷത വഹിച്ചു. സത്യൻ പൂച്ചക്കാട്, രവിവർമ്മൻ , അബ്ദുൾ റഹ്മാൻ , വിമല, പ്രീതി വിജയൻ, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.കെ.ഷീന നന്ദി പറഞ്ഞു.