കോൺഗ്രസിൽ ചേർന്നു
Wednesday 17 December 2025 1:28 AM IST
ആറ്റിങ്ങൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോൺഗ്രസിൽ ചേർന്നു. ആനൂപ്പാറ ബ്രാഞ്ച് സെക്രട്ടറിയും
ഇടയ്ക്കോട് എൽ.സി മുൻ അംഗവും കെ.എസ്.കെ.ടി.യു ഇടയ്ക്കോട് മേഖല സെക്രട്ടറിയുമായിരുന്ന ഷൈജു പി.എസ്,സി.പി.എം അനുഭാവി ജഗദീഷ് ചന്ദ്രൻ എന്നിവരാണ് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇരുവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു.