പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂൾ വാർഷികം

Wednesday 17 December 2025 3:52 AM IST

കഴക്കൂട്ടം: പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളിന്റെ 21-ാമത് വാർഷികാഘോഷം 18ന് ​വൈകിട്ട് 4ന് നടക്കും.കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് വിജിലൻസ് സൂപ്രണ്ട് ഒഫ് പൊലീസ് മുഹമ്മദ് ഷാഫി.കെ ഉദ്ഘാടനം ചെയ്യും.നർത്തകിയും നടിയുമായ ഇന്ദുലേഖ വിശിഷ്ടാതിഥിയായിരിക്കും.സ്കൂൾ സീനിയർ പ്രിൻസിപ്പൽ മനോജ് പ്രിൻസിപ്പൽ ജാസ്മിൻ.കെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് കലാപരിപാടികൾ നടക്കും.വിജയികൾക്കുള്ള സമ്മാന വിതരണവും സ്റ്റാഫുകൾക്കുള്ള ആദരവും നൽകും.