ഹൃദ്യകാണ്ഡം പ്രകാശനം

Wednesday 17 December 2025 12:00 AM IST
പുറത്തൂർ ശ്രീധരൻ്റെ കാവ്യസമാഹാരമായ

തൃശൂർ: സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പുറത്തൂർ ശ്രീധരന്റെ കാവ്യസമാഹാരമായ'ഹൃദ്യകാണ്ഡം' നോവലിസ്റ്റ് സി.രാധാകൃഷ്ണൻ , ശ്രീദേവി അമ്പലപുരത്തിന് നൽകി പ്രകാശനം ചെയ്തു. മൗലികമായ കവിതകളാണ് പുറത്തൂർ ശ്രീധരന്റേതെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പുതിയ കാലത്തെ പല കവിതകളും വിദേശഭാഷകളിലെ വിവർത്തനങ്ങൾ പോലെയാണെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു. സർഗ്ഗസ്വരം പ്രസിഡന്റ് കാവിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ജോയ് ചിറമേൽ, എൻ. മൂസക്കുട്ടി, അഡ്വ. എം.എൻ ശശിധരൻ, സുദർശനം സുകുമാരൻ, എ.പി. നാരായണൻ കുട്ടി, ജേക്കബ് സൈമൺ എന്നിവർ പ്രസംഗിച്ചു. കാവ്യാലാപനത്തിൽ സുശീലാമണി, മോഹൻ പറത്തിൽ, പുഷ്പൻ ആശാരിക്കുന്ന്, ദിനേശ് രാജ എന്നിവർ പങ്കെടുത്തു.