കുഞ്ഞുങ്ങളോടൊപ്പം അമലയുടെ ക്രിസ്മസ്

Wednesday 17 December 2025 12:00 AM IST

തൃശൂർ: അമല ആശുപത്രിയിലെ നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും സി.എൻ.ജി.എയുടെ നേതൃത്വത്തിൽ പെരുമ്പിലാവ്, ആനക്കല്ല് മേരിമാത ബോയ്‌സ് കേട്ടേജിലെ കുഞ്ഞുങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. തിരക്കുകൾക്കിടയിലും തങ്ങളോടൊപ്പം സമയം ചെലവഴിച്ചതിന് അമല ജീവനക്കരോട് കുഞ്ഞുങ്ങൾ നന്ദി അറിയിച്ചു. ബോയ്‌സ് ഹോമിലെ ഫാ. മനു സ്വാഗതം ആശംസിച്ചു. അപരനിൽ ദൈവത്തെ കാണാൻ നമുക്ക് സാധിക്കണമെന്ന് അമല മെഡിക്കൽ കേളേജ് ജോയിന്റ് ഡയറക്ടർ ഫാ. ജയ്‌സൺ മുണ്ടന്മാണി ക്രിസ്മസ് സന്ദേശം നൽകി. ചീഫ് നഴ്‌സിംഗ് ഓഫീസർ, സി. ലിഖിത, ബ്രദർ ഓസ്റ്റിൻ, ഡയറക്ടർ ഫാ. അലക്‌സ് എന്നിവർ സന്ദേശം നൽകി. അമലയിലെ ഡോക്ടർമാരും നഴ്‌സുമാരും സ്റ്റാഫ് അംഗങ്ങളും കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി.