'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം'

Wednesday 17 December 2025 12:00 AM IST

തൃശൂർ: അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനായി ധനകാര്യ സേവന വകുപ്പ് ആർ.ബി.ഐ, ഐ.ആർ.ഡി.എ.ഐ, സെബി, പി.എഫ്.ആർ.ഡി.എ, ഐ.ഇ.പി.എഫ്.എ എന്നിവയുമായി ചേർന്ന് നടത്തുന്ന 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ക്യാമ്പയിന്റെ ജില്ലാതല മെഗാ ക്യാമ്പ് 19 ന്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ തൃശൂർ കുറുപ്പം റോഡിലുള്ള കേരള ബാങ്ക് ബിൽഡിംഗിലെ എ.എസ്.എൻ. നമ്പീശൻ ഹാളിലാണ് ക്യാമ്പ്. ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 241.27 കോടി രൂപയാണ് പത്ത് വർഷത്തിലേറെയായി കിടക്കുന്നത്. 10.55 ലക്ഷം അക്കൗണ്ടുകളിലാണ് തുക. ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ ബാങ്ക് അറിയിപ്പ് നൽകാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകാനാണ് ക്യാമ്പ്.