അപകട ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു

Wednesday 17 December 2025 1:11 AM IST
തേനീച്ചക്കൂട്

പീരുമേട്: വഴിയാത്രക്കാർക്ക് അപകടഭീക്ഷണി ഉയർത്തിയതേനീച്ച കൂട് നീക്കം ചെയ്തു. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപമാണ്‌റോഡിനോട്‌ചേർന്നു ഉള്ള മരത്തിൽ മലന്തേൻ വിഭാഗത്തിൽപ്പെട്ടതേനീച്ചകൾ കൂടുകൂട്ടിയത് ഗവൺമെന്റ് യുപി സ്‌കൂൾ ഹൈസ്‌കൂൾ, തുടങ്ങിയ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഇതുവഴിയാണ് കാൽനടയായി സ്‌കൂളിലേക്ക് പോകുന്നത്ത്. കൂടാതെ കാൽനടയാത്രക്കാരും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള വാഹന യാത്രക്കാരും കടന്നുപോകുന്ന ദേശീയപാതയുടെ വശത്താണ്‌തേനീച്ച കൂട് കൂട്ടിയത്. ആളുകൾക്ക് അപകട ഭീഷണി ഉയർത്തി നിൽക്കുന്നതേനീച്ചകളെ മാറ്റണമെന്ന് പ്രദേശവാസികൾ വണ്ടി പ്പെരിയാർ പഞ്ചായത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബിനോയ് പി.ടി.മൗണ്ട്‌ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും എടുത്തു മാറ്റാനുള്ള നടപടി സ്വീകരിക്കണ മെന്ന് നിർദ്ദേശിക്കുകയും ചെയ്തു.എന്നാൽ ഇത് മാറ്റാൻ കഴിയില്ല എന്നാണ്‌ഫോറസ്റ്റ് അധികൃതർ നൽകിയ മറുപടി. തുടർന്നാണ് പഞ്ചായത്ത്‌തേനീച്ചയെ മാറ്റാൻ വിദഗ്ധ സംഘത്തെ ഏർപ്പെടുത്തിയത്. ഇവർ എത്തി രാത്രി സമയത്ത് പുക ഉപയോഗിച്ച്‌തേനീച്ചകളെ മാറ്റുകയുംതേൻ നിക്ഷേപിക്കാൻ തയ്യാറാക്കിയ റാട്ട് എടുത്തു മാറ്റുകയും ചെയ്തു. ഇത് ഇതുവഴി കടന്നുപോകുന്നവർക്ക് ഭീതികൂടാതെ കടന്ന്‌പോകാൻ കഴിയുകയുന്ന സാഹചര്യം പഞ്ചായത്ത് ഒരുക്കുകയായിരുന്നു.