എച്ച്.എൽ.എൽ വിംഗ്സ് ഡയമണ്ട് കപ്പ്

Wednesday 17 December 2025 1:17 AM IST

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എച്ച്.എൽ.എൽ യൂണിറ്റ് ടീമുകൾ തമ്മിൽ സംഘടിപ്പിച്ച യൂണിറ്റുതല ക്രിക്കറ്റ് ടൂർണമെന്റിൽ സി.എച്ച്.ഒ മാവെറിക്സ് ചാമ്പ്യന്മാരായി. സി.എച്ച്.ഒ സ്പാർട്ടൻസ്, പി.എഫ്.ടി ഫാൽക്കൺസ്, അവഞ്ചേഴ്‌സ് ആക്കുളം എന്നീ ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുത്തത്.