ത്രിദിന പരിശീലനം
Wednesday 17 December 2025 8:29 AM IST
ചേർത്തല:ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ എച്ച്.എസ്,എച്ച്.എസ്.എസ്,വൊക്കേഷണൽ ഹയർ സെക്കൻഡറി,സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 100 ൽ പരം അദ്ധ്യാപകർക്കായി ത്രിദിന പരിശീലനം തുടങ്ങി.മുട്ടം സെന്റിനറി ഹാളിൽ നടന്ന പരിപാടി ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ഓഫീസർ എം.അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു.ഫാദർ ജോഷി വേലപറമ്പിൽ,ചേർത്തല ബി.ആർ.സി.ബി.പി.സി സൽമോൻ ടി.ഒ ,ഹോളി ഫാമിലി എൽ.പി സ്‌കൂൾ എച്ച്.എം ബെന്നി ജോർജ്,ഹോളി ഫാമിലി ഹൈസ്‌കൂൾ എച്ച്.എം എം.മിനി എന്നിവർ സംസാരിച്ചു. ആസിഫ് ഖാദർ,ജി.നിഷ നായർ,വീണ ഗോപിനാഥ്,ഷിബി ജോർജ്ജ് എന്നിവർ ക്ലാസ് നയിച്ചു.