ശബരിമല സ്വർണക്കൊള്ള:എ.പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

Wednesday 17 December 2025 1:31 AM IST

കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ വ്യാഴാഴ്ചയാണ് റിമാൻഡ് ‍കാലാവധി അവസാനിക്കുന്നത്.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസിൽ എസ്.ഐ.ടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്.ഐ.ടിയുടെ ആവശ്യം പരിഗണിച്ചാണിത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.  ഇ.ഡി അപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. എതിർവാദം അറിയിക്കാൻ എസ്.ഐ.ടി കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണിത്. തങ്ങളുടെ അന്വേഷണം പൂർത്തിയാക്കിയിട്ട് മതി മറ്റൊരു അന്വേഷണമെന്നതാണ് എസ്.ഐ.ടി നിലപാട്. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, ഇതുവരെ അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇ.ഡിയുടെ അപേക്ഷ.

 സ്വ​ർ​ണ​ക്കൊ​ള്ള: വി​ദേ​ശ​ ​ബ​ന്ധ​മെ​ന്ന് പ്ര​വാ​സി​യു​ടെ​ ​മൊ​ഴി

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യ്ക്ക് ​വി​ദേ​ശ​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​ ​എ​സ്.​ഐ.​ടി​ക്ക് ​മൊ​ഴി​ ​ന​ൽ​കി.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യാ​ണ് ​കൊ​ള്ള​യ്ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​പു​രാ​വ​സ്തു​ ​മാ​ഫി​യ​യു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​ഇ​ക്കാ​ര്യം​ ​നേ​രി​ട്ട​റി​യു​ന്ന​ ​ആ​ൾ​ ​മൊ​ഴി​ ​ന​ൽ​കു​മെ​ന്നും​ ​എ​സ്.​ഐ.​ടി​യെ​ ​അ​റി​യി​ച്ച​ത്.​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​ന്ന് ​ക​ട​ത്തി​യ​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​പു​രാ​വ​സ്തു​ക്ക​ളാ​യി​ 500​ ​കോ​ടി​ക്ക് ​വി​ദേ​ശ​ത്ത് ​വി​റ്റെ​ന്നാ​ണ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​മൊ​ഴി.​ ​ഇ​ത് ​സാ​ധൂ​ക​രി​ക്കു​ന്ന​ ​വി​വ​ര​ങ്ങ​ളാ​ണ് ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​ ​വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഗ​ൾ​ഫി​ൽ​ ​വ്യ​വ​സാ​യം​ ​ന​ട​ത്തു​ന്ന​യാ​ളാ​ണ് ​തി​ങ്ക​ളാ​ഴ്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ ​എ​സ്.​ഐ.​ടി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യ​ത്.

 പോ​റ്റി​യെ​ ​കേ​റ്റി​യേ പാ​ട്ടി​നെ​തി​രെ​ ​പ​രാ​തി

​പ്ര​ശ​സ്ത​മാ​യ​ ​അ​യ്യ​പ്പ​ ​ഭ​ക്തി​ഗാ​ന​ത്തി​ന്റെ​ ​ഈ​ണ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​"​പോ​റ്റി​യെ​ ​കേ​റ്റി​യേ...​"​ ​എ​ന്ന​ ​പാ​ര​ഡി​ ​ഗാ​ന​ത്തി​നെ​തി​രെ​ ​തി​രു​വാ​ഭ​ര​ണ​ ​പാ​ത​ ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്ര​സാ​ദ് ​കു​ഴി​കാ​ല​ ​ഡി.​ജി.​പി​ക്ക് ​പ​രാ​തി​ന​ൽ​കി. അ​യ്യ​പ്പ​സ്വാ​മി​യെ​യും​ ​ശ​ര​ണം​വി​ളി​യെ​യും​ ​കൂ​ട്ടി​യി​ണ​ക്കി​ ​അ​പ​മാ​ന​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​ഗാ​നം​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​വി​ശ്വാ​സ​ത്തെ​ ​മു​റി​പ്പെ​ടു​ത്തു​ന്നു.​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​ന് ​വേ​ണ്ടി​ ​ഈ​ ​ഗാ​നം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.