കൂടുതൽ ബസ് സർവീസ് വേണം

Wednesday 17 December 2025 8:32 AM IST

ചേർത്തല: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സെന്റ് മേരീസ് പാലം വഴി കൂടുതൽ സർവീസുകൾ അയക്കണമെന്ന് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. നിലവിൽ വേളോർവട്ടം റെയിൽവേസ്റ്റേഷൻ വഴിയാണ് ചുരുക്കം സർവീസുകൾ നടത്തുന്നത്.വടക്കേ അങ്ങാടി കവല,വേളോർവട്ടം,ശക്തീശ്വരം കവല വഴി കൂടുതൽ സർവീസുകൾ നടത്തിയാലെ യാത്രക്കാർക്ക് പ്രയോജനമാകുകയുള്ളു. ഫാസ്റ്റ് പാസഞ്ചർ,ഓർഡിനറി,ലിമിറ്റഡ്,ഫെയർ സ്റ്റേജ് സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നതാണ്.യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് വേളോർവട്ടം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്മിതാ മേനോൻ,മധുസൂദനൻ,ഡി.റെജിൻരാജ് എന്നിവർ സംസാരിച്ചു.