കിടങ്ങറ- കുന്നങ്കരി റോഡ് കുളമായി
Wednesday 17 December 2025 8:32 AM IST
കുട്ടനാട്: പൈപ്പ് പൊട്ടികുടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടതോടെ കിടങ്ങറ കുന്നങ്കരി റോഡിൽ കിടങ്ങറ ഗുരുപുരം ജംഗ്ക്ഷൻ കുളമായി.യാത്രക്കാർ കടുത്ത ദുരിതത്തിൽ. സ്ക്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ താഴുന്നത് പതിവ് സംഭവമായിട്ടും അധികൃതർക്ക് അനക്കമില്ല.പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാവശ്യപ്പെട്ട് വെളിയനാട് കിടങ്ങറ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം വെളിയനാട് പഞ്ചായത്ത് മുൻസ്ഥിരംസമിതി അദ്ധ്യക്ഷൻ ഔസേപ്പച്ചൻ ചെറുകാട് ഉദ്ഘാടനം ചെയ്തു.കെ.ജെ.ജെയിംസ് കൊച്ചുകുന്നേൽ അധ്യക്ഷനായി.അലക്സാണ്ടർ പുത്തൻപുര,ബേബിച്ചൻ കണിയാംപറമ്പിൽ, കുട്ടപ്പായി കളൻപുകാട് എന്നിവർ സംസാരിച്ചു.