ചലച്ചിത്രമേളയെ തകർക്കാൻ ശ്രമം : മന്ത്രി സജി ചെറിയാൻ

Wednesday 17 December 2025 1:34 AM IST

ആലപ്പുഴ: ഐ.എഫ്.എഫ്.കെയെ തകർക്കാൻ ബോധപൂർമായ ശ്രമമാണ് നടക്കുന്നതെന്നും കേന്ദ്രസർക്കാർ ആരെയാണ് ഭയക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയിലെ 19 സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രനടപടിയോട് ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പങ്കാളിത്തം ഏറെയുള്ള ചലച്ചിത്രമേളയിലെ ലോകപ്രശസ്ത്രമായ ക്ലാസിക്കൽ സിനിമകളെ കേന്ദ്രസർക്കാർ വെട്ടി ഒതുക്കുകയാണ്. പാലസ്തീൻ സിനിമകൾ കാണിക്കാൻ പാടില്ലെന്നാണ് പറയുന്നത്. ലോകപ്രശസ്തമായ പാലസ്തീൻ ക്ലാസിക്കൽ സിനിമയുടെ ഉള്ളടക്കം രാജ്യവിരുദ്ധമാണെന്നും മനുഷ്യന്റെ സ്വഭാവരൂപവത്കരണത്തിൽ തകരാറുണ്ടാക്കുമെന്നുമാണ് പറയുന്നത്.