എ.ജി നിർദ്ദേശിച്ചു സമവായത്തിന് വഴിതുറന്നു

Wednesday 17 December 2025 1:38 AM IST

തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനം സുപ്രീംകോടതി ഏറ്റെടുത്താൽ ഭാവിയിലെ നിയമനങ്ങൾക്കും ഇതേ ഗതി വരുമെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഗവർണറെയും സർക്കാരിനെയും അറിയിച്ചതാണ് സമവായത്തിന് വഴിതുറന്നത്. ഒരു ഡസനിലേറെ വി.സി നിയമനങ്ങൾ ഇനി നടത്താനുണ്ട്. ഇനിയും കേസുകൾ കോടതിയിലെത്തിയാൽ ബംഗാളിൽ വി.സിമാരെ കൂട്ടത്തോടെ സുപ്രീംകോടതി നിയമിച്ച സ്ഥിതിയുണ്ടാവുമെന്ന് വന്നതോടെയാണ് അനുനയത്തിന് വഴിതെളിഞ്ഞത്. മാത്രമല്ല, ഗവർണറും മുഖ്യമന്ത്രിയും നിർദ്ദേശിച്ചതല്ലാത്ത പേരുകൾ സെർച്ച് കമ്മിറ്റി അദ്ധ്യക്ഷനായ ജസ്റ്റിസ് ധൂലിയ കോടതിയിൽ നൽകിയാൽ ഇരുപക്ഷത്തിനും അത് തിരിച്ചടിയാവുമായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഗവർണർ മുന്നോട്ടുവച്ച ഫോർമുല മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

 വി.​സി​യാ​വാൻ സ​ജി​ഗോ​പി​നാ​ഥ് രാ​ജി​വ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി.​സി​യാ​വാ​ൻ​ ​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥി​ന് ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എ​മ്മി​ലെ​ ​പ്രൊ​ഫ​സ​ർ​ ​ജോ​ലി​ ​രാ​ജി​വ​യ്ക്കേ​ണ്ടി​ ​വ​രും.​ ​ഡി​ജി​റ്റ​ലി​ൽ​ ​ആ​ദ്യ​ ​വി.​സി​യാ​വാ​നും​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​യാ​വാ​നു​മാ​യി​ 7​വ​ർ​ഷം​ ​അ​വ​ധി​യി​ലും​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​മാ​യി​രു​ന്നു.​ ​ഇ​നി​ ​ദീ​ർ​ഘാ​വ​ധി​ ​ല​ഭി​ക്കി​ല്ല.​ ​ആ​റു​ ​വ​ർ​ഷം​ ​കൂ​ടി​ ​അ​ദ്ദേ​ഹ​ത്തി​ന് ​സ​ർ​വീ​സു​ണ്ട്.​ ​രാ​ജി​വ​യ്ക്കു​ക​യോ​ ​സ്വ​യം​ ​വി​ര​മി​ക്കു​ക​യോ​ ​ചെ​യ്താ​ലേ​ ​ഡി​ജി​റ്റ​ലി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വി.​സി​യാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കാ​നാ​വൂ.