റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു
Wednesday 17 December 2025 8:47 AM IST
വള്ളികുന്നം: വള്ളികുന്നം ബ്ലോക്ക് ഡിവിഷൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് എൻ.ഡി.എ സ്ഥാനാർത്ഥി ജി.ശ്യാംക്യഷ്ണൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. വോട്ടെണ്ണൽ ദിവസം ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിംഗ് ഓഫീസറിനോട് ഇതേ ആവശ്യം രേഖാമൂലം എഴുതി നൽകിയിട്ടും അദ്ദേഹം നിരസിച്ചുവെന്നുംപരാതി. ജി.ശ്യാംക്യഷ്ണൻ 2913 വോട്ട് നേടിയിരുന്നു. 43 വോട്ടിനാണ് സി.പി.ഐ സ്ഥാനാർത്ഥി ജയമോഹൻ വിജയിച്ചത്. വള്ളികുന്നം ബ്ലോക്ക് ഡിവിഷനിൽ പല ബൂത്തുകളിലേയും ഫലം വൈകിപ്പിച്ചതായും വോട്ടിംഗ് മെഷീനിൽ വന്ന വോട്ടുകൾ കൃത്യതയോടെ ആണോ രേഖപ്പെടുത്തിയതെന്നും കൂട്ടിയതിൽ പിശകുണ്ടോയെന്ന് പരിശോധിക്കണം എന്നുമാണ് ആവശ്യം.