ലണ്ടനിൽ ആലപ്പുഴക്കാരൻ റൈസിംഗ് സ്റ്റാർ !
ആലപ്പുഴ: മലയാളി നഴ്സിന് ലണ്ടൻ റോയൽ കോളേജ് ഒഫ് നഴ്സിങ്ങിന്റെ 'റൈസിംഗ് സ്റ്റാർ' പുരസ്‌കാരം. മികച്ച രോഗീ പരിചരണം, ശ്രദ്ധേയമായ സംഭാവനകൾ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ആലപ്പുഴ തിരുവമ്പാടി സ്വദേശി നവീൻ ഹരികുമാറിന് പുരസ്‌കാരം ലഭിച്ചത്. നോർത്ത് വെസ്റ്റ് ലണ്ടൻ എൻ.എച്ച്.എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത് വിക്ക് പാർക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസ് എഡ്യൂക്കേറ്ററാണ് നവീൻ.
ബ്ലാക്ക്,ഏഷ്യൻ, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽപ്പെട്ട നഴ്സിംഗ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന ആർ.സി.എൻ ലണ്ടന്റെ പുരസ്‌കാരം,നൂതനമായ പ്രോജക്ടുകളിലൂടെയും മികച്ച രോഗീപരിചരണത്തിലൂടെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുന്നവർക്കാണ് നൽകിവരുന്നത്. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ ഗവ.കോളേജ് ഒഫ് നഴ്സിംഗ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ക്യൂൻ മേരി യൂണിവേഴ്സിറ്റി ഒഫ് ലണ്ടനിൽ ഹയർ എജ്യുക്കേഷനിൽ പി.ജി ഡിപ്ലോമ വിദ്യാർത്ഥി കൂടിയാണ്. മാതാപിതാക്കൾ: ഹരികുമാർ, ഗീത. ഭാര്യ:അഥീന ബി.ചന്ദ്രൻ. മകൾ: ഇതൾ മേ നവീൻ.