അപേക്ഷ ക്ഷണിച്ചു
Wednesday 17 December 2025 12:50 AM IST
ഇടുക്കി: സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വനിതാ കമ്മീഷൻ സുരക്ഷാ ആഡിറ്റ് പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ മനസിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനുമായി സർവ്വേ നടത്തി റിപ്പോർട്ട് നൽകുന്നതിനായി പ്രവർത്തന പരിചയമുള്ള ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ keralawomenscommission.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ 24 ന് മുൻപ് കമ്മീഷനിൽ ലഭ്യമാക്കേണ്ടതാണ്.