കൃത്രിമകാൽ വിതരണം
Wednesday 17 December 2025 8:52 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെയും റോട്ടറി ക്ലബ് ഒഫ് കോയമ്പത്തൂർ മിഡ് ടൗണിന്റെയും സംയുക്താഭിമുഖ്യത്തിൽ ജയൂർ കൃത്രിമകാലുകളുടെ സൗജന്യ വിതരണത്തിന് മുന്നോടിയായി അളവെടുക്കൽ ക്യാമ്പ് ചത്താനാട് റോട്ടറി ക്ലബ് ഹാളിൽ ജനുവരി 4ന് നടക്കും. കാലുകൾ നഷ്ടപ്പെട്ട് വൈകല്യം സംഭവിച്ചവർ അന്നേദിവസം രാവിലെ 9ന് ക്ലബ് ഹാളിൽ എത്തിച്ചേരണം. അഡ്വാൻസ് ബുക്കിംഗിന്
15 മുതൽ ബന്ധപ്പെടണമെന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. ഫോൺ: 9447251848, 9446574088.