ഭിന്നശേഷിക്കാരെ  ചേർത്തുപിടിക്കാൻ  വേൾഡ് മലയാളി കൗൺസിൽ

Wednesday 17 December 2025 12:26 AM IST

ന്യൂഡൽഹി: നമ്മുടെ ജനസംഖ്യയിൽ മൂന്ന് ശതമാനത്തോളം വരുന്ന ഭിന്നശേഷി വെല്ലുവിളി നേരിടുന്നവരെ സമഗ്ര ക്ഷേമ പദ്ധതികളിലൂടെ ചേർത്തു പിടിക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്.

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ ഹരിയാനയിൽ മലയാളിയായ പി.ആർ.നാഥിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എം.ഡി.ഡി ബാൽ ഭവനിൽ സംഘടിപ്പിച്ച ഭിന്നശേഷി ശാക്തീകരണ സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.രാജ്ബിർ സിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു. അനുഭവ് മെഹ്ത,ഗ്യാനേന്ദ്ര പുരോഹിത്, മേഹാ ഭണ്ടാരി, സഞ്ജയ്‌ കുമാർ വേൾഡ് മലയാളി കൗൺസിൽ നേതാക്കളായ ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേശ്‌, ഡൽഹി പ്രൊവിൻസ് പ്രസിഡന്റ് കെ.കെ.ജോർജ്, സെക്രട്ടറി രമേശ്‌, പ്രൊഫസർ.സൂസൻ ജോസഫ്, എം.ഡി.ഡി. ബാൽഭവൻ ചെയർമാൻ പി.ആർ.നാഥ് തുടങ്ങിയവർ പങ്കെടുത്തു.