ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി: 'കട്ടിളപ്പാളിയിലെ സ്വർണത്തിന് തെളിവ് വാമൊഴി മാത്രമോ ?"

Wednesday 17 December 2025 1:40 AM IST

കൊച്ചി: ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് തെളിവ് വാമൊഴി മാത്രമാണോ എന്ന് ഹൈക്കോടതി. കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതിന് രേഖയുണ്ടോ എന്നത് പ്രധാന ചോദ്യമാണെന്നും കോടതി പറഞ്ഞു.

സ്വർണക്കൊള്ള കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികൾ ഉത്തരവിനായി മാറ്റി.

എഫ്.ഐ.ആർ പരിശോധിച്ച കോടതി, കട്ടിളപ്പാളിയെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിവരൂപമടക്കം അനുബന്ധ കൊത്തുപണികളുടെ വിവരങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി. ഇവ കൂട്ടിച്ചേർക്കാൻ അനുബന്ധ റിപ്പോർട്ട് ബന്ധപ്പെട്ട കോടതിയിൽ നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.

കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നു എന്നതിന് രേഖയില്ലെന്ന വാദമാണ് വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. ഇത് നിഷേധിച്ച സർക്കാർ 1998ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കി.

വിചാരണക്കോടതിയാണ് വിശദ പരിശോധന നടത്തേണ്ടത്. പ്രഥമദൃഷ്ട്യായുള്ള വിശകലനമാണ് ജാമ്യഹർജിയിൽ നടത്തുകയെന്നും ഹൈക്കോടതി പറഞ്ഞു.

ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

​ ​'​സ്വ​ർ​ണം​ ​ക​ട്ട​വ​നെ​ന്ന് ​വി​ളി​ക്ക​രു​ത്': വാ​ർ​ത്ത​ക​ൾ​ ​നി​ഷേ​ധി​ച്ച് ക​ട​കം​പ​ള്ളി​

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​'​ത​ന്നെ​ ​സ്വ​ർ​ണം​ ​ക​ട്ട​വ​നെ​ന്ന് ​വി​ളി​ക്ക​രു​തെ​ന്ന്"​ ​മു​ൻ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​കോ​ട​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​നി​ഷേ​ധി​ച്ചു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നെ​തി​രാ​യ​ ​മാ​ന​ന​ഷ്ട​ക്കേ​സി​ൽ​ ​അ​ദ്ദേ​ഹം​ ​കു​റ്റം​ ​ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ​നി​ർ​ദ്ദേ​ശി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തു​ന്ന​ത് ​വി​ല​ക്ക​ണം.​ ​ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് ​മ​റ്റൊ​രു​ ​അ​പേ​ക്ഷ​യും​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​തീ​ശ​നു​മാ​യി​ ​ആ​ലോ​ചി​ച്ച് ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​റി​യി​ച്ചെ​ന്നും​ ​ക​ട​കം​പ​ള്ളി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​രാ​ജ​ഗോ​പാ​ല​ൻ​ ​നാ​യ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​രോ​പ​ണ​ത്തി​നു​ ​ശേ​ഷം​ ​സ്വ​സ്ഥ​മാ​യി​ ​വീ​ട്ടി​ൽ​ക്കി​ട​ന്ന് ​ഉ​റ​ങ്ങാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്നും​ ​ത​ന്നെ​ ​സ്വ​ർ​ണം​ ​ക​ട്ട​വ​ൻ​ ​എ​ന്ന് ​വി​ളി​ക്കാ​തി​രി​ക്കാ​ൻ​ ​സ​തീ​ശ​നോ​ട് ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും​ ​ക​ട​കം​പ​ള്ളി​ ​കോ​ട​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു​ ​വാ​ർ​ത്ത​ക​ൾ.​ ​എ​ന്നാ​ൽ​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​വാ​ദം​ ​തി​രു​വ​ന​ന്ത​പു​രം​ ​മൂ​ന്നാം​ ​സ​ബ് ​കോ​ട​തി​യി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​രാ​ജ​ഗോ​പാ​ല​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.

പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു​വെ​ന്നും​ ​ഇ​ക്കാ​ര്യം​ ​മാ​ന​ന​ഷ്ട​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ത​ല്ലെ​ന്നും​ ​സ​തീ​ശ​ന്റെ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​മൃ​ദു​ൽ​ ​ജോ​ൺ​ ​മാ​ത്യു​ ​പ​റ​ഞ്ഞു.​ ​സ​തീ​ശ​ന്റെ​ ​അ​ഭി​പ്രാ​യം​ ​അ​റി​യാ​ൻ​ ​കേ​സ് 18​ലേ​ക്ക് ​മാ​റ്റി.​ ​സ​തീ​ശ​ന്റെ​ ​ആ​രോ​പ​ണം​ ​ത​നി​ക്ക് ​മാ​ന​ഹാ​നി​ ​ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും​ ​ആ​രോ​പ​ണം​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് ​ക​ട​കം​പ​ള്ളി​യു​ടെ​ ​ആ​വ​ശ്യം.​ ​ഇ​നി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​തി​രി​ക്ക​ണം.​ ​ഇ​തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചാ​ൽ​ 10​ ​ല​ക്ഷം​ ​രൂ​പ​ ​സ​തീ​ശ​ൻ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.