ഐ.എൻ.ടി.യു.സി പ്രതിഷേധ ധർ‌ണ

Thursday 18 December 2025 12:31 AM IST

വൈക്കം: തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സായാഹ്ന ധർണയും, പന്തംകൊളുത്തി പ്രകടനവും നടത്തി. സംസ്ഥാന സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ചിത്രാംഗദൻ, യു.ബേബി, കെ. എൻ.വേണുഗോപാൽ, ടി.ആർ. ശശികുമാർ, കുര്യാക്കോസ് തോട്ടത്തിൽ, മോഹൻ കെ. തോട്ടുപുറം, വർഗ്ഗീസ് പുത്തൻചിറ, കെ. സുരേഷ് കുമാർ, കെ. എൻ. ദേവരാജൻ, പി. എം. ബിനു, സിറിയക് ജോസഫ്, ബിജു കണ്ടത്തിൽ, പി. ആർ. തിലകൻ, വി. അരവിന്ദൻ , ഷാജി തച്ചപ്പള്ളി എന്നിവർ പ്രസംഗിച്ചു.