ഓർമ്മപ്പെരുന്നാൾ സമാപിച്ചു

Thursday 18 December 2025 12:08 AM IST

കോട്ടയം : മലങ്കരസഭയുടെ സ്വയം ശീർഷകത്വത്തിന്റെ നേർസാക്ഷിയാണ് പരിശുദ്ധ ബസേലിയോസ് ​ഗീവർ​ഗീസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് മലങ്കരസഭാദ്ധ്യക്ഷൻ അനുസ്മരിച്ചു. ​ഗീവർ​ഗീസ് പ്രഥമൻ ബാവായുടെ 97-ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ വാകത്താനം വള്ളിക്കാട്ട് ദയറായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാതർക്കത്തിൽ മലങ്കരസഭ സമാധാനം ആ​ഗ്രഹിക്കുന്നു. എന്നാൽ സത്യത്തെയും നീതിയെയും കുഴിച്ചുമൂടിയുള്ള സമാധാനം സാധ്യമാകില്ല. അതിനായി വളഞ്ഞ വഴികളുമില്ല. സത്യത്തെ അം​ഗീകരിക്കാൻ തയ്യാറാകണം. സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.