പെൻഷൻ ദിനാചരണം
Thursday 18 December 2025 12:09 AM IST
വൈക്കം : പെൻഷൻ വിരമിക്കുന്ന കാലത്തെ വേതനമാണെന്നും, ജീവനക്കാർ പണിയെടുത്ത കാലത്ത് ആർജ്ജിച്ച സ്വത്താണെന്നും അത് സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി നൽകേണ്ടതല്ലെന്നും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം ടി. എൻ. രമേശൻ പറഞ്ഞു. കെ. എസ്. ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പെൻഷൻ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ. എം. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. കെ. പീദാംബരൻ, യൂണിറ്റ് സെക്രട്ടറി ടി. കെ. പൊന്നപ്പൻ, പി. വി. പത്മനാഭൻ, എൻ. ശിശുപാൽ, എ. പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.