മങ്ങാട്ടുവാതുക്കലിൽ വീണ്ടും ടോയ്‌ലെറ്റ് മാലിന്യം തള്ളിയെന്ന്
Thursday 18 December 2025 3:41 AM IST
കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കലിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഓവർബ്രിഡ്ജിനോടു ചേർന്നുള്ള തോട്ടിലാണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. രാത്രിയിലാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധിതവണ മാലിന്യം ഒഴുക്കിയിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ്.പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടിയുമുണ്ടാകുന്നില്ല. തോട്ടിലെ വെള്ളത്തിൽ നിന്ന് പലർക്കും മാരക അസുഖങ്ങൾ വരാൻ സാദ്ധ്യതയുണ്ടെന്നും എത്രയും വേഗം പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.