എലിവേറ്റഡ് വാക്ക് വേ പ്രവൃത്തി ഉദ്ഘാടനം
Wednesday 17 December 2025 8:50 PM IST
തലശ്ശേരി: കടൽപ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആദ്യവാരം നടക്കും. ഹെറിറ്റേജ് ടൂറിസം പ്രോജക്ടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കന്യാകുമാരിയിൽ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത, ജിൻഡാൽ സ്റ്റെയിൻലസ് ലിമിറ്റഡാണ് ഈ പ്രോജക്ടിന്റെ ഡിസൈൻ തയ്യാറാക്കിയത്. കിഫ്ബി പ്രോജക്ട് മാനേജർ ആർ.കെ.ദീപു , കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ജനറൽ മാനേജർ ശോഭ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്.ബിജു, എസ്.കെ.അർജ്ജുൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.