കെ.ബി.ഡി.സി.എ ജില്ലാ കൺവെൻഷൻ
Wednesday 17 December 2025 8:56 PM IST
കാസർകോട്:കാസർകോട് ബോർവെൽ ഡ്രില്ലിംഗ് കോൺട്രാക്ടർസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പുതിയ ബസ് സ്റ്റാൻഡ് കല്ലുവളപ്പിൽ ടൂറിസ്റ്റ് ഹോമിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു.സി ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ ,ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രമീള മജൽ ,കെ.ബി.ഡി.സി എ ജില്ലാ വൈസ് പ്രസിഡന്റ് മുനീർ കൽമട്ട ,ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രവീൺ കുമാർ ,എന്നിവർ പ്രസംഗിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അജയ് കുമാർ പെരുമ്പള സ്വാഗതവും ജില്ലാ ഖജാൻജി ഉദയൻ കൂടൽ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: കെ.ബി.മുഹമ്മദ് ഇക്ബാൽ (ജില്ലാ പ്രസിഡന്റ് ), അജയൻ പെരുമ്പള (ജില്ലാ ജനറൽ സെക്രട്ടറി ),ഉദയൻ കൂടൽ (ഖജാൻജി )