പെരിങ്ങോം ഗവ. കോളേജിൽ ദ്വിദിന ദേശീയസെമിനാർ
Wednesday 17 December 2025 9:02 PM IST
പയ്യന്നൂർ : പെരിങ്ങോം ഗവ.കോളേജ് കോമേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം, വ്യവസായ മലിനീകരണം തുടങ്ങിയവ മൂലം ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഗ്രീൻ ഫിനാൻസ് പോലെയുള്ള നൂതന സംരംഭങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ
ഡോ.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ധൻ കാനാ സുകുമാരൻ, കോമേഴ്‌സ് വകുപ്പ് മേധാവി ഡോ.ജിൻസ് ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.നാരായണൻ, സെക്രട്ടറി ഡോ.പി.പ്രശാന്ത് , കോർഡിനേറ്റർ ഡോ.എ.വി.സുജാത, സൂപ്രണ്ട് പി.ശശികുമാർ , യൂണിയൻ ചെയർമാൻ പി.വിഷ്ണു, സി.വിപിന സംസാരിച്ചു. സെമിനാർ ഇന്ന് സമാപിക്കും.