ജയിലർ 2വിൽ നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ
രജനികാന്ത് ചിത്രം ജയിലർ 2 വിൽ ബോളിവുഡ് താരം നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ. ജയിലറിൽ തമന്നയുടെ പാട്ടിനെ തോൽപ്പിക്കുംവിധം എത്താനാണ് നോറ ഒരുങ്ങുന്നത്. ചെന്നൈയിൽ നോറയുടെ നൃത്തരംഗം ചിത്രീകരിച്ചു.
ജയിലർ 2 വിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ. പൊതുവേദിയിൽ അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട് വിമർശനങ്ങൾ നേരിടുന്ന താരം ആണ് നോറ ഫത്തേഹി. റോക്കൻ - കനേഡിയൻ നർത്തകിയായ നോറ, റോറർ: ടൈഗേർസ് ഒഫ് സുന്ദർബൻസ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ലോകമെമ്പാടും നോറയ്ക്ക് നിരവധി ആരാധകരുണ്ട്. ചടുലമായ നൃത്തവും ആകർഷകമായ സൗന്ദര്യവുമാണ് നോറയെ യുവാക്കൾക്ക് ഹരമാക്കിമാറ്റുന്നത്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നോറയുടെ ഐറ്റം ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടു.അതേസമയം നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ആഗസ്റ്റ് 14ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.മലയാള താരങ്ങളുടെ നീണ്ടനിര ചിത്രത്തിന്റെ സവിശേഷത ആണ്.