സ്റ്റാലിൻ ദാസ് 45 രാജ്യങ്ങളിൽ
വേൾഡ് വൈഡ് ഓവർസീസിൽ 8 കോടി നേടി കളങ്കാവൽ
മമ്മൂട്ടിയും വിനായകനും ഒന്നിച്ച കളങ്കാവൽ ആഗോളതലത്തിൽ 75 കോടി കടന്നപ്പോൾ വിദേശമാർക്കറ്റിലും നേട്ടം. ജി.സി.സി ഒഴികെ വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 8 കോടി ഇതിനകം നേടി. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോഴും തിയേറ്രറിൽ വൻവിജയം തുടരുന്നു. 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രംആണ് കളങ്കാവൽ . നാൽപ്പതിയഞ്ച് രാജ്യങ്ങളിലാണ് പ്രദർശിപ്പിക്കുന്നത്.. മമ്മൂട്ടി കമ്പനി നിർമ്മിച്ച് നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം റിലീസ് മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു
ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് (ജി.സി.സി ഒഴികെ ) ആർ.എഫ്.ടി ഫിലിംസ് ആണ് . 2014യു. കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. കഴിഞ്ഞ 11 വർഷമായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതൽ ഓവർസീസ് രാജ്യങ്ങളിൽ മലയാളം സിനിമ എത്തിക്കുന്നത്. കൊടും കുറ്റവാളിയായ സയനൈഡ് മോഹന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ അണിയിച്ചൊരുക്കിയത്. സ്റ്റാലിൻ ദാസ് എന്ന പ്രതിനായക കഥാപാത്രമായിമമ്മൂട്ടി എത്തിയ ചിത്രത്തിൽ 23 നായികമാരാണ്.
പി.ആർ. ഒ : പി.ശിവപ്രസാദ്