'കൂടെ 5.0' ഇന്നും നാളെയും
Thursday 18 December 2025 12:33 AM IST
തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന സാമൂഹിക സംരംഭമായ 'കൂടെ' അഞ്ചാം എഡിഷൻ 'കൂടെ 5.0 ' ഇന്നും നാളെയും ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. ഭിന്നശേഷിക്കാർ, സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ, ബഡ്‌സ് സ്‌കൂൾ കുട്ടികൾ എന്നിവർ ചേർന്ന് നിർമ്മിച്ച കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി ഇന്ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ അഖിൽ വി.മേനോൻ, അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ് എന്നിവർ പങ്കെടുക്കും.