വാക്‌സിനേഷൻ യജ്ഞം

Thursday 18 December 2025 12:36 AM IST

തൃശൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം, ചർമമുഴ എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്ര കുമാർ നിർവഹിച്ചു. 2026 ജനുവരി 23 വരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 158 വാക്‌സിനേഷൻ സ്‌ക്വാഡുകൾ കർഷകരുടെ ഭവനങ്ങളിലെത്തി പശുക്കൾക്കും എരുമകൾക്കും സൗജന്യമായി വാക്‌സിൻ നൽകും. ചാലക്കുടി റീജ്യണൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. ഐസക് സാം പദ്ധതി വിശദീകരിച്ചു. അസി. പ്രൊജക്ട് ഓഫീസർ ഡോ. ഷിബു, ഡോ. ജയൻ ജോസഫ്, ഡോ. അഞ്ജു മേരി തുടങ്ങിയവർ പങ്കെടുത്തു.