'നിയമ ഭേദഗതി പിൻവലിക്കുക'

Thursday 18 December 2025 12:37 AM IST

തൃശൂർ: തൊഴിലുറപ്പ് പദ്ധതിയുടെ ആശയങ്ങളെ പൂർണമായി ഇല്ലാതാക്കുന്നതും ഗ്രാമീണ തൊഴിലാളികളുടെ ഉപജീവനം തകർക്കുന്നതും പദ്ധതി പ്രവർത്തനത്തിന്റെ വലിയ ബാദ്ധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നതുമായ തൊഴിലുറപ്പ് പദ്ധതി ഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയം വഴി ആവശ്യപ്പെട്ടു. തൊഴിൽ ആവശ്യപ്പെടുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയത് നൂറു തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുകയും തൊഴിൽ അവകാശമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് തൊഴിലുറപ്പ് പദ്ധതി. മഹാത്മാ ഗാന്ധിയെ അപമാനിക്കുന്ന, ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളെ മാനിക്കാത്ത ഈ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി.