ചേതന ഗാനാശ്രമം ഭൂമി വെഞ്ചരിപ്പ്
Thursday 18 December 2025 12:43 AM IST
തൃശൂർ: നടത്തറയിൽ സി.എം.ഐ ദേവമാത പ്രവിശ്യയുടെ നേതൃത്വത്തിൽ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി ചേതനയുമായി സഹകരിച്ച് ആരംഭിക്കുന്ന സംഗീത ആത്മീയ കേന്ദ്രമായ ചേതന ഗാനാശ്രമത്തിന്റെ ഭൂമി വെഞ്ചരിപ്പ് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര, വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കൽ എന്നിവർ സഹകർമ്മികരായി. ചേതന എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി ആശംസാപ്രസംഗം നടത്തി. ഗാനാശ്രമം ഡയറക്ടർ ഫാ. ഡോ. പോൾ പൂവത്തിങ്കൽ സ്വാഗതവും കെസ് ഡയറക്ടർ ഫാ. തോമസ് വാഴക്കാല നന്ദിയും പറഞ്ഞു.