മലയാള കവിത ദിനാഘോഷം

Thursday 18 December 2025 12:48 AM IST

കുഴിക്കാട്ടശേരി: അർത്ഥങ്ങൾക്കപ്പുറത്ത് അനുഭവങ്ങളെ സ്പർശിക്കുന്ന കവിതകൾക്കേ വായനക്കാരന്റെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കാനാകൂവെന്ന് കവി പ്രൊഫ. കെ.വി.രാമകൃഷ്ണൻ. കുഴിക്കാട്ടശേരി

ഗ്രാമികയുടെ ആഭിമുഖ്യത്തിൽ നടന്ന മലയാള കവിത ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്ധു വാസദേവൻ, റീബ പോൾ, സായ്‌ലിമി എന്നിവർ ചേർന്ന് ദിനാചരണ പതാക ഉയർത്തി. കവിത ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ബക്കർ മേത്തലയുടെ മുടിയഴിച്ചിട്ട ഉദ്ദ്യാനങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. നവതിയിലെത്തിയ കവി കെ.വി.രാമകൃഷ്ണനെ, തുമ്പൂർ ലോഹിതാക്ഷൻ ആദരിച്ചു. സമാപന സമ്മേളനം കവി പി.എൻ.ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച ധനു ഒന്നാണ് മലയാള കവിത ദിനമായി ആചരിക്കുന്നത്.