സ്ഥാനാർത്ഥിക്ക് എതിരെ പരാതി
Thursday 18 December 2025 7:43 AM IST
ആലപ്പുഴ: രണ്ട് വാർഡുകളിൽ വോട്ട് ഉള്ളതിനാൽ വലിയമരം വാർഡിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഷംന മൻസൂറിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാതി. രണ്ട് വാർഡുകളിൽ വോട്ടുണ്ടെങ്കിൽ മത്സരിക്കാനാവില്ലെന്ന് സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് കാട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സജിന റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. വലിയമരത്തും വലിയകുളത്തും ഷംനയ്ക്ക് വോട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും കാട്ടിയാണ് പരാതി.