ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്

Thursday 18 December 2025 1:42 AM IST

തിരുവനന്തപുരം: വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ 21ന് രാവിലെ 8ന് നീറമൺകര മഹാദേവ വോളിബോൾ ഗ്രൗണ്ടിൽ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള 2005 ജനുവരി 1ന് ശേഷം ജനിച്ചവർ വയസ് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണമെന്ന് അസോസിയേഷൻ സെക്രട്ടറി എ.സുരേഷ് കുമാർ അറിയിച്ചു. ഈ മത്സരത്തിൽ നിന്ന് 27 മുതൽ 30വരെ ആലപ്പുഴയിൽ നടത്തുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ഫോൺ:9495349359,9446613758.