സ്‌മൈൽ സ്ട്രീറ്റ് ദന്തപരിശോധന
Thursday 18 December 2025 6:51 AM IST
ആലപ്പുഴ: തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്റെ (ടി.ആർ.എ) ആഭിമുഖ്യത്തിൽ 'സ്‌മൈൽ സ്ട്രീറ്റ്: പല്ല് പരിചരണവും ശുചിത്വവും' സൗജന്യ ദന്ത പരിശോധന സംഘടിപ്പിക്കും.
റോട്ടറി ക്ലബ് ഒഫ് ആലപ്പി ടൗണും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ചും ചേർന്നാണ് ഇന്ന് രാവിലെ 10ന് മഠം റോഡ് ടി.ആർ.എ 16 അസിസ്സി നിലയം മഠത്തിൽ പരിശോധന നടത്തുന്നത്. വിദഗ്ദ്ധ ഡോക്ടർമാർ സ്ക്രീനിംഗ് നടത്തുമെന്ന് ടി.ആർ.എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ അറിയിച്ചു. കൂടുതൽ ചികിത്സ വേണ്ടവർക്ക് നിർദേശങ്ങൾ നൽകും. സെക്രട്ടറി എം.ജെ.മാത്യു ഫോൺ: 94952 60438.