തോപ്പിൽഅജയൻ അനുസ്മരണം

Thursday 18 December 2025 7:52 AM IST

വള്ളികുന്നം: നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ മകനും സിനിമാ സംവിധായകനുമായ തോപ്പിൽഅജയന്റെ ചരമവാർഷികവും അനുസ്മരണ പരിപാടികളും തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടേയും കൈരളി വായനശാലയുടെയും സംയുക്ത നേതൃത്വത്തിൽ നടന്നു. കൊച്ചിക്ക ചാന്നാർ സ്മാരകത്തിൽ പ്രശസ്ത സംവിധായകൻ ഋത്വിക്ക് ഘട്ടക്കിന്റെ സുവർണ്ണ രേഖ ചിത്രം പ്രദർശിപ്പിച്ചു. ഫിലിം ക്ലബിന്റെ ഉദ്ഘാടനം പാർത്ഥസാരഥി വർമ്മ നിർവ്വഹിച്ചു . സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.